ഹോം
ആരോഗ്യം
കഥ
കവിത
കേരളം
കൗതുകം
ചരമം
ജന്മദിനം
ടെക്‌നോ ലോകം
പത്രങ്ങളിലൂടെ
പ്രതിഭ
ഫീച്ചര്‍
ലേഖനം
വിദേശം
വിദ്യാഭ്യാസം
വിവാഹം
വ്യക്തികള്‍
സഹായി
സിനിമ
Guest Book
 
 
 
 
News Date: Monday, October 19, 2009
കടലിനടിയില്‍ മന്ത്രിസഭാ യോഗം

ചരിത്രത്തിലേക്ക്‌ ഒരു മന്ത്രിസഭായോഗം. കടലിനടിയില്‍ മന്ത്രിസഭാ യോഗം ചേരുന്ന ആദ്യരാജ്യമായി മാലി മാറി. കടലുയര്‍ന്ന്‌ രാജ്യം വെള്ളത്തിലാകുമെന്ന ആശങ്കകള്‍ക്കിടയിലാണ്‌, മാലി മന്ത്രിസഭായോഗം വെള്ളത്തിനടിയില്‍ ചേര്‍ന്നത്‌

News Date: Monday, October 19, 2009
തൃശൂര്‍ പൂരത്തിന്റെ പന്തല്‍ ലിംക വേള്‍ഡ്‌ റെക്കോര്‍ഡ്‌സില്‍

തൃശൂര്‍ പൂരത്തിന്റെ പന്തല്‍ ലിംക വേള്‍ഡ്‌ റെക്കോര്‍ഡ്‌സില്‍ ഇടം നേടി. ഇക്കഴിഞ്ഞ പൂരത്തിന്‌ തിരുവമ്പാടി വിഭാഗം നടുവിലാലില്‍ നിര്‍മ്മിച്ച പന്തലാണ്‌ ലോകത്തെ ഏറ്റവും വലിയ ആലങ്കാരിക പന്തല്‍

News Date: Monday, October 19, 2009
നായ്‌ക്കുട്ടിയെക്കുറിച്ചുള്ള ഓര്‍മ്മപ്പുസ്‌തകം

ഓര്‍മ്മപ്പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്‌ പതിവാണെങ്കിലും നായ്‌ക്കുട്ടിയെക്കുറിച്ചുള്ള ഓര്‍മ്മപ്പുസ്‌തകം വ്യത്യസ്‌തമാണ്‌. കൊല്ലം എസ്‌.എന്‍ കോളേജില്‍ നിന്ന്‌ വിരമിച്ച പ്രൊഫ. സി.കെ തങ്കച്ചിയാണ്‌ പുസ്‌തകം രചിച്ചത്‌. 14 വര്‍ഷം ഒപ്പം കഴിഞ്ഞ അച്ചു എന്ന നായ്‌ക്കുട്ടിയുടെ ഓര്‍മ്മകളാണ്‌ പുസ്‌തകത്തില്‍.

News Date: Monday, October 19, 2009
പ്രസിഡന്റുമായി ഒരു എക്‌സ്‌ക്ലൂസീവ്‌ അഭിമുഖം

അമേരിക്കന്‍ പ്രസിഡന്റുമായി ഒരു എക്‌സ്‌ക്ലൂസീവ്‌ അഭിമുഖം എന്നത്‌ ഏതൊരു മാധ്യമപ്രവര്‍ത്തകന്റേയും വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരിക്കാം. വര്‍ഷങ്ങളുടെ അനുഭവ പരിചയമുള്ള പല മാധ്യമപ്രവര്‍ത്തകരും ആഗ്രഹിക്കുന്ന ഇക്കാര്യം പതിനൊന്നു വയസ്സുകാരനായ ഒരു മാധ്യമപ്രവര്‍ത്തകന്‌ സാധിച്ചു. അമേരിക്കയിലെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഡാമന്‍ വീവറാണ്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയുമായി കൂടിക്കാഴ്‌ച നടത്തി ചരിത്രം സൃഷ്‌ടിച്ചത്‌.

News Date: Monday, October 19, 2009
ലോകത്ത്‌ ജീവിക്കാന്‍ ഏറ്റവും മികച്ച സ്ഥലം നോര്‍വേ തന്നെ

ലോകത്ത്‌ ജീവിക്കാന്‍ ഏറ്റവും മികച്ച സ്ഥലം എന്ന സ്ഥാനം നോര്‍വേ നിലനിര്‍ത്തി. ഐക്യരാഷ്‌ട്ര സഭയുടെവിലയിരുത്തല്‍ പ്രകാരം ആസ്‌ത്രേലിയയാണ്‌ രണ്‌ടാം സ്ഥാനത്ത്‌. അതേസമയം താമസിക്കാന്‍ ഏറ്റവും മോശമായ സ്ഥലങ്ങള്‍ നിഗെര്‍,അഫ്‌ഗാനിസ്ഥാന്‍ എന്നിവയാണ്‌.പ്രതിശീര്‍ഷ വരുമാനം, വിദ്യാഭാസം, ആയുസ്‌, മറ്റ്‌ ജീവിതസൗകര്യങ്ങള്‍ എന്നിവയടിസ്ഥാനമാക്കിയുള്ള സൂചിക പ്രകാരമാണ്‌ നോര്‍വേ ആദ്യസ്ഥാനം കയ്യടക്കിയത്‌.

News Date: Monday, October 19, 2009
മൊണാലിസയുടെ നിഗൂഢ ഭാവം മറയുന്നു

ലോകത്തെ ഏറ്റവും മികച്ച കലാ ഗവേഷകര്‍ക്ക്‌ പോലും പിടികൊടുക്കാത്ത മൊണാലിസയുടെ നിഗൂഢ ഭാവം മറയുന്നു. മൊണാലിസ ഇനി തന്റെ പ്രായവും സൗന്ദര്യ രഹസ്യവുമൊക്കെ സ്വയം വെളിപ്പെടുത്തും. ഒപ്പം ഇതിഹാസ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട വിഖ്യാത കലാരചനകളും സ്വന്തം കഥ വേദിയില്‍ സ്വയം അവതരിപ്പിക്കും. ചൈനയില്‍ ഡിജിറ്റല്‍ ആര്‍ട്ടിസ്റ്റുകള്‍ വികസിപ്പിച്ചെടുത്ത ചലനാത്മക സംവേദനകലയെന്ന പുത്തന്‍ സങ്കേതത്തിലൊരുക്കിയ കലാ പ്രദര്‍ശനത്തിലാണ്‌ ചരിത്രപ്രസിദ്ധമായ ചിത്രങ്ങളും, ശില്‌പങ്ങളും ആസ്വാദകരോട്‌ സംവദിക്കുന്നത്‌.

News Date: Monday, October 19, 2009
കമ്പളം വയനാട്ടിലെ നെല്‍കൃഷിയുമായി ബന്ധപ്പെട്ട ആഘോഷം

വയനാട്ടിലെ നെല്‍കൃഷിയുമായി ബന്ധപ്പെട്ട ആഘോഷമാണ്‌ കമ്പളം. ഞാറുനടല്‍ ഉത്സവമാക്കി മാറ്റുന്ന ഈ ആഘോഷം നെല്‍കൃഷിയോടൊപ്പം അപ്രത്യക്ഷമായിക്കൊണ്‌ടിരിക്കുന്നു. പഴയ കാര്‍ഷിക സംസ്‌കൃതിയുടെ ഓര്‍മ്മ പുതുക്കിക്കൊണ്‌ട്‌ വയനാട്ടിലെ തെക്കുംതറയില്‍ കഴിഞ്ഞ ദിവസം കമ്പളം നടന്നു.

 
 
  Other Headlines
കടലിനടിയില്‍ മന്ത്രിസഭാ യോഗം  
തൃശൂര്‍ പൂരത്തിന്റെ പന്തല്‍ ലിംക വേള്‍ഡ്‌ റെക്കോര്‍ഡ്‌സില്‍  
നായ്‌ക്കുട്ടിയെക്കുറിച്ചുള്ള ഓര്‍മ്മപ്പുസ്‌തകം  
പ്രസിഡന്റുമായി ഒരു എക്‌സ്‌ക്ലൂസീവ്‌ അഭിമുഖം  
ലോകത്ത്‌ ജീവിക്കാന്‍ ഏറ്റവും മികച്ച സ്ഥലം നോര്‍വേ തന്നെ  
മൊണാലിസയുടെ നിഗൂഢ ഭാവം മറയുന്നു  
കമ്പളം വയനാട്ടിലെ നെല്‍കൃഷിയുമായി ബന്ധപ്പെട്ട ആഘോഷം  
 
 
 
Most wanted
Weather
Advertisements
 
 
 
 
 
 
   
 
© Copyright 2009 Smart Soft Communications. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact ethrissurnews@gmail.com
 
Site Powered by Smart Soft Communications in association with Cascabels Software Technologies