ഹോം
ആരോഗ്യം
കഥ
കവിത
കേരളം
കൗതുകം
ചരമം
ജന്മദിനം
ടെക്‌നോ ലോകം
പത്രങ്ങളിലൂടെ
പ്രതിഭ
ഫീച്ചര്‍
ലേഖനം
വിദേശം
വിദ്യാഭ്യാസം
വിവാഹം
വ്യക്തികള്‍
സഹായി
സിനിമ
Guest Book
 
 
 
 
News Date: Friday, January 01, 2010
അതികായന്‍

മധുരമായ്‌ തോന്നുന്നമനസ്സിന്റെ നൊമ്പരം
മാര്‍ദ്ദവം പോലുള്ളില്‍ നീറിടുമ്പോള്‍
എരിയുന്ന തീകനല്‍ ആളുന്ന വേളയില്‍
ഇനിയും എരിയേണ്ട തീക്കനലായ്‌ മാറിടുന്നോ നീ
വെയില്‍ കായുന്ന മാര്‍ദ്ദവം തേന്‍തുള്ളി ചാലിച്ച്‌
തീ കായുന്ന ക്രൂരനായ്‌ മാറിടുന്നോ ?
ചാപല്യമേന്തിയ കല്‍പിത ഹസ്‌തങ്ങള്‍
നൈര്‍മല്യഭാവങ്ങള്‍ വെടിഞ്ഞിടുമ്പോള്‍
പൂര്‍ണ്ണേന്ദു തൂകിയ ബാഷ്‌പൊലി വീണ്ടും
അതികായന്റെ പൂര്‍ണ്ണത തേടിടുന്നോ ?
നൂതന ലോകത്തിന്‍ ഒഴുകുന്ന മേഘങ്ങള്‍
എന്നും, പിന്‍മ്പിനെ തേടി നിന്നിടുമ്പോള്‍
പരിമിത ഭാവങ്ങള്‍ അര്‍പ്പിത ശില്‍പ്പിയാല്‍
മാറ്റത്തിന്‍ ചിന്തൊലി തൂകിടുന്നു, പക്ഷെ
അകലെയായ്‌ വിടരുന്ന ഒരു നൂറു സ്വപ്‌നങ്ങള്‍
ഒരു വേള വീണ്ടും വിടര്‍ന്നിടുമ്പോള്‍
അഗ്രഹാര മേഘങ്ങള്‍ തളികയില്‍ ചാര്‍ത്തിയ
ഒരു പവിഴ താമരയായ്‌ ജനിച്ചിരുന്നു
അവള്‍, മാനസപൊയ്‌കയില്‍ പാതിവിടര്‍ന്നൊരാ-
പവിഴ താമരയായ്‌ ജനിച്ചിരുന്നു
പറഞ്ഞു തീരാത്ത കഥകള്‍ പലതും
പാതിവിടര്‍ന്നതായ്‌ മാറിടുമ്പോള്‍
പാര്‍വണ ചന്ദ്രിക പനിനീരില്‍ ചാലിച്ച
പാര്‍വണ കഞ്ചുകമായ്‌ മാറിടുന്നു. എങ്കിലും,
ശാന്തമായൊഴുകുന്ന ഓളങ്ങള്‍ക്കിടയിലെ
രൗദ്രമാം ഭാവങ്ങള്‍ കണ്ടിരുന്നോ ? നീ
നേരിന്റെ നേര്‍ക്കാഴ്‌ച ത്രസിച്ചിരുന്നോ ?
എങ്കിലും മനുഷ്യാ നിന്റെ കവചരൂപങ്ങള്‍
നൂലുപൊട്ടിയ പട്ടമായ്‌ മാറിടുമ്പോള്‍
എരിയുന്ന തീക്കനല്‍ ആളുന്ന വേളയില്‍
വീണ്ടും എരിയേണ്ട തീക്കനലായ്‌ മാറിടുന്നു. എന്നും
തീ കായുന്ന ക്രൂരനായ്‌ മാറിടുന്നു.


 

 

 

 

 

അഖില്‍ കെ.അനില്‍

News Date: Wednesday, November 25, 2009
മാതൃസ്‌നേഹം

സ്‌നേഹത്തിന്‍ വിരല്‍ത്തുമ്പിനാല്‍-
തൊട്ട്‌ തലോടിയതാണെന്നമ്മതന്‍ സ്‌നേഹം
എന്നുമാ തലോടലിനാല്‍-
നിറഞ്ഞതാണെന്നമ്മതന്‍ സ്‌നേഹം.

കാലത്തിന്‍ കയങ്ങളിലെന്നോ
കൈവിട്ടു പോകുമോ ആ സ്‌നേഹം
ഹൃദയത്തില്‍ താളുകളില്‍ നിന്ന്‌
അടര്‍ന്നു പോകുമോ ആ സ്‌നേഹം

ആനന്ദ ദീപ്‌തിയാല്‍ നിറഞ്ഞൊരെന്നോര്‍മ്മയില്‍
അമ്മേ, നിന്‍ സ്‌നേഹം മാത്രം.
വറ്റാത്ത ഉറവ പോലെയൊഴുകുന്ന
നദി പോലെയാണാ സ്‌നേഹം.

ദുഃഖത്താല്‍ പൂരിതമായ എന്‍ ജീവിത യാത്രയില്‍
നീ എന്നും ഒരു തണലായിയില്ലേ.
ജീവിത വഴികളില്‍ എന്നും
എനിക്കായി നീ വഴിതെളിയിച്ചില്ലേ
കാരുണ്യത്താല്‍ നിറഞ്ഞു തുളുമ്പുമീ
സ്‌നേഹത്തിന്‍ മുന്നിലായ്‌
നമിപ്പൂ എന്നും ഞാന്‍
അമ്മേ നിന്‍ മുമ്പില്‍ നമിപ്പൂ എന്നും ഞാന്‍

 

 

 

 

 

വിജി വി.ഐ

News Date: Monday, March 23, 2009
നോട്ട്‌

ഓര്‍മ്മയില്ലേ, ഗാന്ധിജിയെ
കുറേ കൊല്ലങ്ങള്‍ക്കും മുമ്പ്‌
ഒരു ജനുവരി മുപ്പതിന്‌
ഇന്ത്യന്‍ തെരുവുരകളിലൊന്നില്‍
അറുപതുകോടി ജനങ്ങളുടെ നടുവില്‍
വെടിയേറ്റു മരിച്ച ഗാന്ധിജിയെ
കനലായ ഭാരത ഹൃദയം കുളിര്‍-
ക്കൈകളില്‍ കരുതിയ ഗാന്ധിജി
നീറുന്ന ഭാരതാത്മാവ്‌ തേടി
ജീവിതമുഴിഞ്ഞു വച്ച ഗാന്ധിജി
കഷ്ടം!
[Full Story]

 
 
  Other Headlines
അതികായന്‍  
മാതൃസ്‌നേഹം  
നോട്ട്‌  
 
 
 
Most wanted
Weather
Advertisements
 
 
 
 
 
 
   
 
© Copyright 2009 Smart Soft Communications. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact ethrissurnews@gmail.com
 
Site Powered by Smart Soft Communications in association with Cascabels Software Technologies