ഹോം
ആരോഗ്യം
കഥ
കവിത
കേരളം
കൗതുകം
ചരമം
ജന്മദിനം
ടെക്‌നോ ലോകം
പത്രങ്ങളിലൂടെ
പ്രതിഭ
ഫീച്ചര്‍
ലേഖനം
വിദേശം
വിദ്യാഭ്യാസം
വിവാഹം
വ്യക്തികള്‍
സഹായി
സിനിമ
Guest Book
 
 
 
 
News Date: Wednesday, November 25, 2009
മീഡിയാ കവറേജ്‌

ആദവും, ഹവ്വയും ഏദന്‍ പൂന്തോട്ടത്തില്‍ എത്തിയതു തന്നെ ദൈവനിശ്ചയമായിട്ടാണെന്ന്‌ വിശ്വാസം. പരസ്‌പര ആകര്‍ഷകമായിരുന്നു ലക്ഷ്യവും. കാപട്യം ആദ്യമായി പിറവി എടുത്തപ്പോള്‍ തന്നെ ഉടയതമ്പുരാന്‍ രണ്ടിനേയും പിടിച്ചു യോജിപ്പിച്ചു.

മീഡിയാ ക്ലാസ്സില്‍ വന്നുപെട്ടപ്പോള്‍ തന്നെ ആദ്യമായി കേട്ടത്‌ ആദവും, ഹവ്വയും പിന്നെ അതിന്റെ തുടര്‍ച്ചയായി വന്നുകൊണ്ടിരുന്ന വിപ്ലവങ്ങളുമായിരുന്നു. വ്യത്യസ്‌ത മുഖഭാവമുള്ള ആദങ്ങള്‍ വ്യത്യസ്‌തമായ തീക്ഷ്‌ണ ശക്തിയുള്ള ഹവ്വകള്‍, ജന്മലക്ഷ്യം ഏകീകൃതവും. സിറ്റിയോടു ചേര്‍ന്ന്‌ കിടന്ന മീഡിയാ സ്‌കൂളായിരുന്നു ഏദന്‍തോട്ടം. ഇന്റേണല്‍ മാര്‍ക്കിനുള്ള തത്രപ്പാടായിരുന്നു ദൈവം സൃഷ്ടിച്ച സാഹചര്യവും. ലക്‌ചര്‍ ക്ലാസ്സുകള്‍ തകൃതമായി നടത്തപ്പെട്ടു. ലോക മീഡിയാ ചരിത്രം അരച്ചു കലക്കികുടിച്ചു. ആര്‍ക്കമിഡീസ്‌ തത്വം മുതല്‍ അണുപരീക്ഷണം വരെ റഫറന്‍സ്‌ ചെയ്‌തു. ഡാവിഞ്ചി കോഡും, പ്രസിദ്ധമായ പെയിന്റിംഗ്‌ ദി ബെഡ്‌ റൂം തുടങ്ങിയവയ്‌ക്കൊക്കെ പുതുപുത്തന്‍ ആഖ്യാനങ്ങള്‍ കൊടുത്തു. എന്നിട്ടും ആദത്തിന്റെ മനസ്സില്‍ ഒരു വിടവ്‌, അസ്വസ്ഥത, തൃപ്‌തിയില്ലായ്‌മ.
മീഡിയാ ക്ലാസ്സിന്റെ മുകള്‍ത്തട്ടില്‍ നിന്ന്‌ നോക്കിയാല്‍ ഏകദേശം 50 മീറ്റര്‍ മാത്രം അകലെയുള്ള കടലിന്റെയും തൊട്ടു ചേര്‍ന്ന പാര്‍ക്കിന്റെയും ഏറ്റവും മനോഹരമായ ദൃശ്യമാണ്‌. കടലിന്റെ വേലിയേറ്റ സമയത്ത്‌ കടല്‍ക്കര നിറയെ അല്‍പ വസ്‌ത്രധാരികളായ ഒരുപാട്‌ മദാമ്മ കുട്ടികള്‍ ആകാശം നോക്കിക്കിടപ്പുണ്ടാവും. മീഡിയം സ്റ്റുഡന്റെന്ന പദവി തീര്‍ച്ചയായും ഉപകരിച്ചിരുന്നത്‌ ഈ ദൃശ്യങ്ങള്‍ അതീവ ഹൃദ്യമായി പകര്‍ത്തുന്നതിലായിരുന്നു.

പാതിരാത്രിയോളം നീണ്ടു നില്‍ക്കുന്ന ഓര്‍ക്കുട്ട്‌ സെര്‍ച്ചിങ്ങിലാണ്‌ മീഡിയായുടെ ഉപയോഗത്തെപ്പറ്റി ബോധ്യപ്പെട്ടതു തന്നെ. തുടര്‍ന്നുള്ള വിദ്യാഭ്യാസവും ഇതിലു തന്നെയാകട്ടെ എന്നങ്ങു കരുതി. തീര്‍ച്ചയായും ഈ ഉറക്കമൊഴിക്കല്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ഒരുപാട്‌ മാര്‍ക്കുകള്‍ കോരിച്ചൊരിഞ്ഞു. വിദ്യാഭ്യാസ ഘട്ടത്തിന്റെ നല്ലൊരു ഭാഗത്തിന്‌ തീര്‍ച്ചയായും അര്‍ത്ഥം നല്‍കിയത്‌ ഈ സേര്‍ച്ചിങ്ങുതന്നെ. എന്നിരുന്നാലും ഒരു അനുഭവം. സ്വരുക്കൂട്ടിയെടുത്ത ഭാവയ്‌ക്ക്‌ ചിറക്‌ മുളയ്‌ക്കുന്നേയില്ല. കുട്ടിയുടുപ്പിട്ട്‌ വെളുത്ത എലിഫന്റ്‌ സീലുകള്‍ കടല്‍തീരത്ത്‌ എന്നും മതിച്ചു നടന്നു. ഒരു ക്യാമറയ്‌ക്കു പകര്‍ത്താവുന്ന ചൂടന്‍ രംഗങ്ങളെല്ലാം പോയ്‌ക്കഴിഞ്ഞു. ആദത്തിന്‌ പഠിച്ച ശക്തിയെക്കുറിച്ച്‌ തീര്‍ച്ചയായും ഒരു തൃപ്‌തിയില്ലായ്‌മ തോന്നുന്നു. വൈകുന്നേരത്തെ സെര്‍ച്ചിങ്ങിലാണ്‌ സെന്റ്‌ ചെയ്‌ത്‌ കളഞ്ഞ പിക്‌ചര്‍ മെസ്സേജുകള്‍ തിരികെ വന്നുകിടന്നത്‌ ശ്രദ്ധിച്ചത്‌. പരീക്ഷാ സമയത്തെ ചൂടിനിടയിലെടുത്ത ചിത്രങ്ങളാണ്‌. മണല്‍പ്പുറത്ത്‌ ബാസ്‌ക്കറ്റ്‌ ബോള്‍ കളിക്കുന്ന ഒരു വെള്ള സീല്‍. പോസുകളെല്ലാം ഗ്ലാമറാണ്‌. ഭയത്തോടെയാണെങ്കിലും പ്രതികരിക്കാതിരുന്നില്ല. എത്ര വൈകിയാലും ഉറക്കം കെടുത്തികൊണ്ട്‌ വെള്ള സീന്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

നീണ്ട വെള്ളക്കാലുകള്‍, ചുമന്ന മുടി, എപ്പോഴും ബോലിനെ ചെരിഞ്ഞടിക്കുന്ന ശരീരം അങ്ങിനെ അങ്ങിനെ. മീഡിയാ കവറേജ്‌ ശരിക്കും അനുഭവത്തില്‍ വന്നപോലെ. വെള്ള സീല്‍ പതിയെ പുറത്തേക്ക്‌ വന്നു. ആദം ഇതു ഞാന്‍ തന്നെ ഹവ്വ. മീഡിയാ ക്ലാസ്സിന്റെ ജനലഴികളില്‍ ആദം ഹവ്വയെ നോക്കി നിന്നു. നയാഗ്ര വെള്ളച്ചാട്ടം മുതല്‍ വീടിന്റെ ഉമ്മറക്കല്ലിന്റെ ഒതുക്കില്‍ കെട്ടി നിന്ന വെള്ളത്തില്‍ വരെ ഹവ്വയേയും കൊണ്ട്‌ ഒഴുകി നടന്നു

ഇന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഇത്രയും ദൂരെ ലോകത്തെ മുഴുവന്‍ മീഡിയായേയും ഡയറക്ട്‌ ചെയ്‌തുകൊണ്ട്‌ നില്‍ക്കുമ്പോഴും ഉറക്കം കെടുത്തുന്ന മീഡിയ കവറേജ്‌, ആ കടല്‍ത്തീരമാണ്‌. കാറ്റാടിയാണ്‌, കുറ്റിക്കാടുകളാണ്‌ വിശുദ്ധയായ ഹവ്വ ആദത്തിന്റെ പാനപാത്രം നിറയ്‌ക്കുകയാണ്‌ ,ഒപ്പം മീഡിയാ കവേറജിന്റെ അവസാനം കണികവും.

 

 

 

 

 

അമൃത ടി.എന്‍

 
 
  Other Headlines
മീഡിയാ കവറേജ്‌  
 
 
 
Most wanted
Weather
Advertisements
 
 
 
 
 
 
   
 
© Copyright 2009 Smart Soft Communications. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact ethrissurnews@gmail.com
 
Site Powered by Smart Soft Communications in association with Cascabels Software Technologies