കരൂപ്പടന്ന : നാട്ടിന്‍പുറത്ത് നിന്നൊരു ജൈവകൃഷി വിജയഗാഥ. രാസവളവും കീടനാശിനിയും ചേര്‍ന്ന് വിഷലിപ്‌തമാക്കാത്ത പഴങ്ങളുടെയും പച്ചക്കറികളുടെയും ജൈവ സാമ്രാജ്യം സൃഷ്ടിച്ച് ശ്രദ്ധേയനാവുകയാണ് നാടന്‍ കര്‍ഷകനായ കരൂപ്പടന്ന വള്ളിവട്ടം കാട്ടകത്ത് മുഹമ്മദ്ദ് സലിം. രണ്ടു വര്‍ഷംമുമ്പ് സലീം സ്വന്തം പുരയിടത്തില്‍ പരീക്ഷണാര്‍ത്ഥം തുടങ്ങിയ ജൈവ കൃഷിയും ജൈവവള നിര്‍മാണവും ഇന്ന് നാടിന് മാതൃകയാണ്.
കല്‍പ്പറമ്പ് ബിഷപ്പ് വാഴപ്പിള്ളി മെമ്മോറിയല്‍ ഹൈസ്‌കൂളിലെ അറബി അധ്യാപിക ഒരു കന്യാസ്‌ത്രീ- സിസ്റ്റര്‍ വന്ദന സി.എസ്.സി. സിസ്റ്റര്‍ പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇരിങ്ങാലക്കുട ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ അറബി വിഭാഗത്തില്‍ കിരീടം നേടന്നു. കലോത്സവത്തില്‍ തുടര്‍ച്ചയായി തന്റെ ശിഷ്യര്‍ സമ്മാനാര്‍ഹരായി ട്രോഫിയുമായി വരുന്നതും കാത്ത് ഇരിക്കുന്ന സിസ്റ്ററിന് ഈ വര്‍ഷവും കണകുക്കൂട്ടലുകള്‍ തെറ്റിയില്ല.[Full Story]