കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശിവപേരൂര്‍ നഗരിയുടെ തൊടുകുറിയായി വിലസുന്ന വടക്കുനാഥന്‍ ക്ഷേത്രം പരശുരാമനാല്‍ സ്ഥാപിക്കപ്പെട്ടതാണെന്നാണ് വിശ്വസിച്ച് പോരുന്നത്. ക്ഷേത്രത്തിലെ ശ്രീമൂലസ്ഥാനത്തെ പറ്റി രസകരവും ഭക്തിജനകവുമായ ഒരു ഐതിഹ്യമുണ്ട്. പരശുരാമന്റെ അപേക്ഷപ്രകാരം ഭക്തജനങ്ങളുടെ രക്ഷയ്ക്കായി ഒരിക്കല്‍ പരമശിവന്‍ ഋഷഭത്തിന്റെ പുറത്തേറി യാത്രപുറപ്പെട്ടുവെത്രെ. യാത്ര അവസാനിച്ചിടത്ത് വാഹനം കുന്നായി രൂപപ്പെടുകയും ഭഗവാന്‍ ലിംഗരൂപത്തില്‍ പരശുരാമന് ....[Full Story]
ആലപ്പുഴ ജില്ലയിലെ ഹരിപ്പാടാണ് കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ നാഗരാജാ ക്ഷേത്രമായ മണ്ണാറശാല ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രധാന മൂര്‍ത്തി ശിവസര്‍പ്പമായ വാസുകിയും നാഗയക്ഷിയുമാണ്. നിലവറയില്‍ വിഷ്ണു സര്‍പ്പമായ അനന്തനേയും പ്രതിഷ്ഠിച്ചിട്ടുണ്ട്.മഞ്ഞളിന്‍റെ ഹൃദ്യഗന്ധവും പുള്ളുവന്‍ പാട്ടിന്‍റെ ഈണവും നിറഞ്ഞുനില്‍ക്കുന്നതാണ് മണ്ണാറശാല....[Full Story]
കേരളത്തിലെ മഹാക്ഷേത്രങ്ങളിലൊന്നാണ് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം. തൃശൂരില്‍നിന്ന് ഇരുപത്തൊന്നു കി.മീ തെക്ക് കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഇരിങ്ങാലക്കുട നഗരം കേന്ദ്രമായി കൂടല്‍മാണിക്യം ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഗ്രാമ ക്ഷേത്രമായാണ് ഇവിടം കരുതപ്പെടുന്നത്.ടിപ്പുവിന്‍റെ പടയോട്ടക്കാലത്ത് ക്ഷേത്രം അഗ്നിക്കിരയായി. അതിനുശേഷം വീണ്ടും നിര്‍മിച്ചതാണ് ഇന്നു കാണുന്ന ക്ഷേത്രം. വിഗ്രഹത്തിനും ശ്രീകോവിലിനും കാര്യമായ കേടൊന്നും അന്ന് പറ്റിയിട്ടില്ലെന്ന് പഴമക്കാര്‍ പറയുന്നു.മഹാവിഷ്ണുവിന്‍റെ അംശാവതാരവും ശ്രീരാമന്‍റെ സഹോദരനുമായ....[Full Story]