 |
| News Date: Sunday, July 12, 2009 |
| മിസ്‌ഡ് കോള്‍ ഇന്ത്യക്കുമാത്രം സ്വന്തം |
ന്യൂഡല്‍ഹി: മൊബൈല്‍ ഫോണില്‍ മിസ്‌ഡ് കോളുകള്‍ അയയ്‌ക്കുകയും മിസ്‌ഡ് കോളുകള്‍ സ്വീകരിക്കുകയും ചെയ്യുന്ന ഏക രാജ്യമെന്ന ഖ്യാതി ഇന്ത്യക്ക്. ഒന്നിലധികം സിമ്മുകള്‍ ഉള്ള ഫോണുകള്‍ കുറച്ച് ഉപയോഗിക്കുന്ന രാജ്യവും ഇന്ത്യ തന്നെ. ഇന്ത്യ, പാകിസ്‌താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീന്‍സ്, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ 'ലിര്‍നേഷ്യ' എന്ന സംഘടന ടെലിഫോണ്‍ ഉപയോഗത്തെക്കുറിച്ചു നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്‌തമായത്.
[Full Story]
|
|
 |
| News Date: Friday, July 10, 2009 |
| 2ഡി ഗ്രാഫിക്സ് അപ്ലിക്കേഷനോടെ സാംസങ് ഫോണുകള്‍ |
പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ സാംസങ് ഇലക്ട്രോണിക്സിന് ഹാന്‍ഡ്സെറ്റുകളില്‍ എ ആര്‍ എം മാലി എസ് വി ജി-ടി സോഫ്റ്റ്വെയര്‍ ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചു. 2-ഡി വസ്തുക്കള്‍ വ്യക്തമായി കാണാന്‍ കഴിയുന്നതും വ്യത്യസ്ത ഡിസ്പ്ലേ റെസലൂഷനുകളും സൂം ഘടകങ്ങളും സാധ്യമാക്കുന്നതുമാണ് ഈ സോഫ്റ്റ്വെയര്‍. എ ആര്‍ എം മാലി ഹാര്‍ഡ്വെയറുകളും സോഫ്റ്റ്വെയറുകളും ഉപയോഗിക്കാന്‍ അനുമതിയുള്ള പ്രമുഖ ഹാന്‍ഡ്സെറ്റ് നിര്‍മാതാക്കളുടെ ഗ്രൂപ്പില്‍ ഇതോടെ സാംസങും സ്ഥാനം നേടി.
[Full Story]
|
|
 |
| News Date: Friday, July 10, 2009 |
| വരുന്നൂ ഭാഷയറിയും കമ്പ്യൂട്ടറുകള്‍ |
കമ്പ്യൂട്ടറിനു മുന്നില്‍ നിന്നു സംസാരിക്കുമ്പോള്‍ സൂക്ഷിക്കുക. നിങ്ങളുടെ ഭാഷയെ തിരിച്ചറിയാന്‍ കമ്പ്യൂട്ടറുകള്‍ക്കാകും. ചുണ്ടുകളുടെ ചലനമനുസരിച്ചാണ് കമ്പ്യൂട്ടറുകള്‍ ഭാഷകളെ തിരിച്ചറിയുക. ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റി ഓഫ് ആഗ്ലിയയാണ് പുതിയ സംരംഭത്തിനു പിന്നില്‍. ചുണ്ടുകളുടെ ചലനത്തിന്റെ അടിസ്‌ഥാനത്തില്‍ വാക്കുകള്‍ തിരിച്ചറിയുന്ന കമ്പ്യൂട്ടറുകള്‍ക്കായുള്ള ശ്രമങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ഭാഷ തിരിച്ചറിയുന്ന സോഫ്‌റ്റ്വേറുകള്‍ പുതു തരംഗമാണ്.
[Full Story]
|
|
 |
| News Date: Monday, July 06, 2009 |
| യൂട്യൂബ് വീഡിയോ ഫയല്‍ വലിപ്പം ഇരട്ടിയാക്കി |
ഇന്‍റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജനപ്രിയ വീഡിയോ ഷെയറിംഗ് സൈറ്റായ യൂട്യൂബിലെ വീഡിയോ ഫയലുകളുടെ വലിപ്പം രണ്ട് ജി ബിയാക്കി ഉയര്‍ത്തി. നേരത്തെ ഒരു ജിബി ഫയലുകള്‍ മാത്രമെ അപ്‌ലോഡ് ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ. രണ്ട് ജി ബി സേവനം വരുന്നതോടെ കൂടുതല്‍ മികവാര്‍ന്ന വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാനാകുമെന്ന് യൂട്യൂബ് അധികൃതര്‍ ബ്ലോഗിലൂടെ അറിയിച്ചു.
[Full Story]
|
|
 |
| News Date: Saturday, July 04, 2009 |
| ബാര്‍കോഡ് സ്കാനിങ്ങിന് 35 വയസ്സ് |
ബാര്‍കോഡ് സ്കാനിങ്ങിന് മുപ്പത്തിയഞ്ച് വയസ്സ് തികഞ്ഞു. വാണിജ്യ, വ്യാപാര ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒന്നാണ് ബാര്‍കോഡ്. മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജൂണ്‍ 26നയിരുന്നു ബാര്‍കോഡ് ആദ്യമായി ഉപയോഗിച്ചത്. ഉള്‍പ്പന്നത്തിന്‍റെ പൂര്‍ണവിവരങ്ങള്‍ നല്‍കുന്ന ബാര്‍കോഡ് വളരെ പെട്ടെന്നാണ് വ്യാപാരലോകത്ത് പ്രചാരം നേടിയത്. ഓഹിയോയില്‍ 1974 ല്‍ ജൂണ്‍ 26ന് രാവിലെ 8.06നാണ് ആദ്യമായി ബാര്‍കോഡ് സ്കാന്‍ ചെയ്തത്. ചുയിംഗത്തിന്‍റെ പാക്കറ്റിലാണ് ആദ്യ ബാര്‍ഗോഡ് പതിപ്പിച്ചത്. പിന്നീട് ഇതിന്‍റെ പ്രാധാന്യം മനസിലാക്കിയതോടെ വിപണിയില്‍....
[Full Story]
|
|
 |
| News Date: Monday, June 29, 2009 |
| ഐഫോണ്‍ ത്രീജിഎസ്: യൂട്യൂബില്‍ വീഡിയോ വിപ്ലവം |
ആപ്പിളിന്‍റെ ജനപ്രിയ ഉല്‍പ്പന്നമായ ഐഫോണ്‍ ത്രീജി എസ് പുറത്തിറങ്ങിയതോടെ യൂട്യൂബില്‍ വീഡിയോ തരംഗം. യൂട്യൂബില്‍ മൊബൈല്‍ വഴിയുള്ള വീഡിയോ അപ്‌ലോഡിംഗ് 400 ശതമാനം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. ഐഫോണിന്‍റെ മുന്‍ പതിപ്പില്‍ വീഡിയോ അപ്‌ലോഡ് ചെയ്യാനുള്ള സംവിധാനം ലഭ്യമായിരുന്നില്ല. എന്നാല്‍, പുതിയ ഐഫോണ്‍ ത്രീജിയില്‍ വീഡിയോ എടുക്കാനും ജനപ്രിയ വീഡിയോ ഷെയറിംഗ് സൈറ്റായ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യാനും അവസരമുണ്ട്.
[Full Story]
|
|
 |
| News Date: Monday, June 29, 2009 |
| ഗൂഗിള്‍ പരസ്യങ്ങള്‍ മൊബൈലിലേക്ക് |
ഇന്‍റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്‍റെ പരസ്യങ്ങള്‍ മൊബൈലിലേക്ക് കൂടി എത്തുന്നു. ഇതിന് വേണ്ട മൊബൈല്‍ ആപ്ലിക്കേഷന്‍സിന്‍റെ ബീറ്റാ പതിപ്പ് പുറത്തിറങ്ങി കഴിഞ്ഞു. പരസ്യവുമായി ബന്ധപ്പെട്ട ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ ആപ്പിള്‍, ആന്‍ഡ്രോയിഡ് സ്റ്റോറുകളില്‍ ലഭിക്കും. അതേസമയം, ഐഫോണിലും ആന്‍ഡ്രോയിഡ് സെറ്റുകളിലും മാത്രമായിരിക്കും ഗൂഗിള്‍ പരസ്യങ്ങള്‍ ലഭിക്കുക. ആഡ്സെന്‍സ് മൊബൈല്‍ പ്ലാറ്റ്ഫോം വഴി ഓണ്‍ലൈന്‍ പരസ്യരംഗത്ത് വന്‍ മുന്നേറ്റം നടക്കുമെന്നാണ് കരുതുന്നതെന്ന് ഗൂഗിള്‍ വക്താവ് അറിയിച്ചു. നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന സാങ്കേതിക മേഖലയാണ്....
[Full Story]
|
|
 |
| News Date: Friday, June 26, 2009 |
| തൊഴില്‍ തേടുന്നവരെ സഹായിക്കാന്‍ എയര്‍ടെല്‍ |
രാജ്യത്ത് ഒട്ടുമിക്കവരുടെയും കയ്യിലിന്ന് മൊബൈല്‍ ഫോണുണ്ട്. വിവിധതരം മൊബൈല്‍ സേവനങ്ങള്‍ നല്‍കാനായി ടെലികോം സേവനദാതാക്കളും മത്സരിക്കുകയാണ്. രാജ്യത്തെ സ്വകാര്യ ടെലികോം സേവനദാതാക്കളായ എയര്‍ടെലിന്‍റെ ഏറ്റവും പുതിയ സേവനമാണ് ‘ജോബ് ഓണ്‍’ മൊബൈല്‍. തൊഴില്‍ തേടുന്നവരെ സഹായിക്കാനായാണ് ഈ സേവനം തുടങ്ങിയിരിക്കുന്നത്. കര്‍ണാടകയിലെ....
[Full Story]
|
|
 |
| News Date: Monday, June 22, 2009 |
| ബിഎസ്എന്‍എല്‍ ഐപിടിവി സേവനം തുടങ്ങി |
പൊതുമേഖല ടെലികോം സംരംഭമായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് കൊല്‍ക്കത്തയില്‍ ഐപിടിവി സേവനം തുടങ്ങി. സ്മാര്‍ട്ട് ഡിവിഷനുമായി ചേര്‍ന്നാണ് ബിഎസ്എന്‍എല്‍ ‘മൈ വേ’ ബ്രാന്‍ഡിന് കീഴില്‍ ഐപിടിവി സേവനം നല്‍കുന്നത്. കൊല്‍ക്കത്ത പട്ടണത്തിലുള്ള ആളുകള്‍ക്ക് ഇനിമുതല്‍ ബ്രോഡ് ബാന്‍ഡ് അല്ലെങ്കില്‍ ഫിക്സ്ഡ് ലൈന്‍ കണക്ഷനും ഒരു സെറ്റ് ടോപ് ബോക്സും ഉപയോഗിച്ച് ഐപിടിവി ലഭ്യമാക്കാനാവും. വീഡിയോകള്‍, ഗെയിമുകള്‍....
[Full Story]
|
|
 |
| News Date: Monday, June 22, 2009 |
| പേര്‍ഷ്യന്‍ മൊഴിമാറ്റ ടൂളുമായി ഗൂഗിള്‍ |
പേര്‍ഷ്യന്‍ മൊഴിമാറ്റ ടൂള്‍ ഗൂഗിള്‍ പുറത്തിറക്കി. ഇറാന്‍ തെരഞ്ഞെടുപ്പ് വിവാദം നിലനില്‍ക്കുന്ന സമയമായതിനാല്‍ പേര്‍ഷ്യന്‍ മൊഴിമാറ്റ സംവിധാനത്തിന് വന്‍ പ്രചാരമാണ് ലഭിച്ചിരിക്കുന്നത്. പേര്‍ഷ്യന്‍ ഭാഷയില്‍ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും മൊഴിമാറ്റം നടത്താന്‍ ഈ ടൂള്‍ സഹായിക്കും. പുതിയ മൊഴിമാറ്റ സാങ്കേതിക ഉപകരണം കൊണ്ട് ബ്ലോഗ്, വെബ്സൈറ്റുകള്‍ മൊത്തമായി മൊഴിമാറ്റം നടത്താനാകുമെന്നതും ശ്രദ്ധേയമാണ്.
[Full Story]
|
|
 |